കൊമ്മേരി (കണ്ണൂർ): വീടുകൾക്ക് ഭീഷണിയായി വനം വകുപ്പിൻ്റെ ഭൂമിയിൽ നിൽക്കുന്ന ആറ് മരങ്ങൾ വെട്ടാമെന്നും ചോലയിറക്കാമെന്നും സിപിഎം ന് നൽകിയ ഉറപ്പും ലംഘിച്ച് വനം വകുപ്പ്. കാറ്റും മഴയും തുടരുമ്പോഴും ഭീതിയോടെ നാട്ടുകാരും ദുരന്തത്തെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ്. .
പരാതിയും നിവേദനവും കൊടുത്തു മടുത്തിട്ടും,
പഞ്ചയത്തിലും താലൂക്കിലും ജില്ലയിലും ഉള്ള അദാലത്തുകളിലെല്ലാം ബോധിപ്പിച്ചിട്ടും, പിണറായി നടത്തിയ നവകേരള സദസ്സിൽ സങ്കടമുണർത്തിച്ചിട്ടും സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സമരം നടത്തിയിട്ടും, തിരുവോണദിനത്തിൽ കഞ്ഞി വച്ച് പ്രതിഷേധ സമരം നടത്തിയിട്ടും മുറിക്കാത്ത കൊമ്മേരിയിലെ ആറ് മരങ്ങൾ ഇപ്പോഴും നാട്ടുകാരേ നോക്കി വെല്ലുവിളിക്കുകയാണ്. സിപിഎമ്മിൻ്റെ കോട്ടയായ കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലാണ് വീടുകൾക്ക് മരങ്ങൾ ഭീഷണി ഉയർത്തുന്നത്. മുഖ്യമന്ത്രിക്ക് വരെ പരാതി കൊടുത്തിട്ടും വനം വകുപ്പ് പുല്ലുവിലയാണ് കാണിച്ചത്. ഇതോടെ നാട്ടുകാർ വനം വകുപ്പ് ഓഫിസിന് മുന്നിൽ സമരം നടത്തി. സമരം നടത്തിയവരെല്ലാം സി പി എം പ്രവർത്തകരും അനുകൂലികളും ആയിരുന്നിട്ടും പാർട്ടിയോട് ആലോചിക്കാതെ സമരം നടത്തിയത് ഉൾപ്പാർട്ടി വിവാദങ്ങൾക്ക് കാരണമായി. ഒടുവിൽ പാർട്ടി തന്നെ സമരം ഏറ്റെടുത്തു. കഴിഞ്ഞ മാസം 20 ന് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിലും നാട്ടുകാർ പങ്കെടുത്തു. സമരത്തിന് ശേഷം സി പി എം പേരാവൂർ ഏരിയാ സെക്രട്ടറി അടക്കമുള്ളവർ വനം വകുപ്പ് റേഞ്ചറുമായി ചർച്ചയും നടത്തി. സെപ്റ്റംബർ 30 ന് മുൻപ് മരം മുറിക്കുമെന്ന് ഉറപ്പും നൽകി. പക്ഷെ ഒക്ടോബർ 10 ആയിട്ടും വനംവകുപ്പിന് ഒരനക്കവുമില്ല. മരം നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വനം വകുപ്പ് ധാർഷ്ട്യത്തിലാണ്. ഭരിക്കുന്ന പാർട്ടി സമരം ചെയ്താലും തങ്ങൾക്ക് തോന്നിയാലേ മരം മുറിക്കൂ എന്നാണ് വനം വകുപ്പ് പാലിക്കുന്ന മൗനത്തിൻ്റെ അർഥമെന്ന് നാട്ടുകാർ പറയുന്നു. 6 മരങ്ങൾ മുറിച്ചുമാറ്റുവാനും 11 മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കുവാനും നടപടി ഉണ്ടാകണം എന്നായിരുന്നു രണ്ട് കൊല്ലമായി ആവശ്യപ്പെട്ടു വരുന്നത്. മുറിച്ചു മാറ്റാൻ കലക്ടർ നിർദ്ദേശിച്ചിട്ടും വനം വകുപ്പ് അനങ്ങില്ല എന്ന നിലപാടിലായിരുന്നു. എത്ര പരാതികൾ കൊടുത്തിട്ടും ഇതുവരെയായി മരങ്ങൾ മുറിച്ചുമാറ്റുവാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ചാണ്
വനം വകുപ്പിൻ്റെ കൊട്ടിയൂർ റെയിഞ്ച് ഓഫീസിനു മുൻപിൽ സമരങ്ങൾ നടത്തിയത്. കഞ്ഞിവെച്ചുളള സമരം നടത്തിയത്.
സിപിഎം ആണ് കോളയാട് പഞ്ചായത്ത് ഭരിക്കുന്നത്, ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്നത് സി പി എം ആയിരുന്നിട്ടും പാർട്ടിക്കാർ ജീവിക്കുന്ന കൊമ്മേരി വാർഡിൽ ജനങ്ങൾ വലഞ്ഞു. എം എൽഎ സാക്ഷാൽ കെ.കെ.ശൈലജയുമാണ്. എന്നിട്ടും വെറും ആറ് മരങ്ങൾ വെട്ടിമാറ്റാൻ പോലും സാധിച്ചില്ല. സിപിഎം പ്രവർത്തകർ പാർട്ടിയുടെ അനുമതി കൂടാതെ സമരങ്ങൾ നടത്തേണ്ടി വന്നത് പാർട്ടി നേതൃത്വത്തിന് എതിരെ വിമർശനത്തിന് ഇടയാക്കി. ഇതേ തുടർന്ന് പാർട്ടി തിരക്കിട്ട് സമരം സംഘടിപ്പിക്കുകയായിരുന്നു. .
No matter who is looking at it, not the party, you can't do anything to the forest department.